മായങ്കിന് സെഞ്ച്വറി, രഹാനെക്ക് അർധസെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

മായങ്കിന് സെഞ്ച്വറി, രഹാനെക്ക് അർധസെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

ഇൻഡോർ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ വൻ ലീഡിലേക്ക്. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 301 റൺസ് എന്ന നിലയിലാണ്. 150 റൺസിന് ആദ്യ ഇന്നിംഗ്‌സിൽ പുറത്തായ ബംഗ്ലാദേശിനെക്കാൾ 151 റൺസിന്റെ ലീഡ് ഇതിനോടകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.

മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയും രഹാനെ, പൂജാര എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ പ്രത്യേകത. മായങ്ക് 21 ഫോറും 3 സിക്‌സും സഹിതം 155 റൺസ് എടുത്തും രഹാനെ 81 റൺസുമായും ക്രീസിലുണ്ട്

54 റൺസെടുത്ത പൂജാരയുടെയും പൂജ്യത്തിന് പുറത്തായ കോഹ്ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. ഇന്നലെ ആറ് റൺസെടുത്ത രോഹിതിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു.

Share this story