ബംഗ്ലാദേശിന് രണ്ടാമിന്നിംഗ്‌സിലും തകര്‍ച്ച, നാല് വിക്കറ്റുകള്‍ വീണു; ഇന്ത്യ ഇന്നിംഗ്‌സ് ജയത്തിലേക്ക്

ബംഗ്ലാദേശിന് രണ്ടാമിന്നിംഗ്‌സിലും തകര്‍ച്ച, നാല് വിക്കറ്റുകള്‍ വീണു; ഇന്ത്യ ഇന്നിംഗ്‌സ് ജയത്തിലേക്ക്

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയത്തിലേക്ക്. ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 493 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 293 റണ്‍സ് കൂടി എടുക്കാന്‍ സാധിച്ചാലെ അവര്‍ക്ക് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ സാധിക്കു. നിലവില്‍ 54ന് നാല് എന്ന നിലയിലാണ് ആതിഥേയര്‍

44 റണ്‍സെടുക്കുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകള്‍ വീണത്. മുഹമ്മദ് ഷമി രണ്ടും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ഷദ്മാന്‍ ഇസ്ലാം, ഇമ്‌റുല്‍ ഖൈസ് എന്നിവര്‍ ആറ് റണ്‍സിനും മൊമിനുല്‍ ഹഖ് ഏഴ് റണ്‍സിനും മിഥുന്‍ 18 റണ്‍സിനും വീണു. 9 റണ്‍സുമായി മുഷ്ഫിഖര്‍ റഹീമും ഒരു റണ്‍സുമായി മഹ്മദുല്ലയുമാണ് ക്രീസില്‍

നേരത്തെ മായങ്ക് അഗര്‍വാളിന്റെ ഡബിള്‍ സെഞ്ച്വറിയും പൂജാര, രഹാനെ, ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും മികവിലാണ് ഇന്ത്യ 493 റണ്‍സ് എടുത്തത്. മായങ്ക് 243 റണ്‍സെടുത്തു. 330 പന്തില്‍ 28 ഫോറും 8 സിക്‌സും സഹിതമായിരുന്നു മായങ്കിന്റെ ബാറ്റിംഗ്. പൂജാര 54 റണ്‍സും രഹാനെ 86 റണ്‍സെടുമെടുത്ത് പുറത്തായി. ജഡേജ 60 റണ്‍സുമായും ഉമേഷ് യാദവ് 25 റണ്‍സുമായും പുറത്താകാതെ നിന്നു

 

Share this story