ഇന്ത്യക്ക് ഓപണർമാരെ നഷ്ടപ്പെട്ടു; ക്രീസിലുറച്ച് കോഹ്ലിയും പൂജാരയും, ബംഗ്ലാദേശ് സ്‌കോർ മറികടന്നു

ഇന്ത്യക്ക് ഓപണർമാരെ നഷ്ടപ്പെട്ടു; ക്രീസിലുറച്ച് കോഹ്ലിയും പൂജാരയും, ബംഗ്ലാദേശ് സ്‌കോർ മറികടന്നു

കൊൽക്കത്തയിൽ നടക്കുന്ന പിങ്ക് ഡേ ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക്. ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സിൽ 106 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഇപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്. ഒരു റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. ഇന്ന് 29 ഓവർ കൂടി ഇന്ത്യക്ക് ബാക്കിയുണ്ട്

രോഹിത് ശർമയുടെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രോഹിത് 21 റൺസിനും മായങ്ക് 14 റൺസിനും പുറത്തായി. മികച്ച രീതിയിലാണ് ഇരുവരും തുടങ്ങിയതെങ്കിലും പുറത്താകുകയായിരുന്നു. നായകൻ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയുമാണ് നിലവിൽ ക്രീസിലുള്ളത്. കോഹ്ലി 47 പന്തിൽ 32 റൺസും പൂജാര 64 പന്തിൽ 39 റൺസുമെടുത്ത് ബാറ്റിംഗ് തുടരുകയാണ്.

അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമയുടെ പ്രകടനമാണ് ബംഗ്ലാദേശിനെ തകർത്തത്. 30.3 ഓവർ മാത്രമാണ് അവർക്ക് ബാറ്റ് ചെയ്യാനായത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുമെടുത്തു.

 

Share this story