ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഒരുങ്ങി ഇന്ത്യയും ബംഗ്ലാദേശും; ഈഡനിൽ ബെൽ മുഴക്കാൻ ഹസീനയും മമതയും
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ പകലും രാത്രിയുമായാണ് മത്സരം. ഇതാദ്യമായാണ് ഇന്ത്യയും ബംഗ്ലാദേശും ഡേ നൈറ്റ് മത്സരം കളിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇൻഡോറിൽ നടന്ന ആദ്യ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നലിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര സമനിലയിലാക്കാനാകും ബംഗ്ലാ താരങ്ങളുടെ ശ്രമം
പിങ്ക് പന്താണ് മത്സരത്തിൽ ഉപയോഗിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പിങ്ക് നിറത്തിലുള്ള പന്ത്. സാധാരണയിലധികം സ്വിംഗ് പന്തിന് ലഭിക്കുമെന്നതാണ് പ്രത്യേകത. ഈഡൻ ഗാർഡനിലേക്ക് പാരച്യൂട്ടിലാകും പന്ത് എത്തുന്നത്. കിഴക്കൻ പാരാട്രൂപ്പ് റെജിമെന്റിലെ സൈനികർ പാരച്യൂട്ടിൽ പറന്നെത്തിയാണ് ഇരു നായകൻമാർക്കുമായി പന്ത് കൈമാറുക
ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക ഹസീനയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മത്സരം കാണാൻ ഈഡൻ ഗാർഡനിലെത്തും. മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്റ്റേഡിയത്തിലെ മണി ഇരുവരും ചേർന്ന് മുഴക്കും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
