സഞ്ജു സാംസണെ തഴഞ്ഞു; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസണെ തഴഞ്ഞു; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിപ്പിച്ചിരുന്നില്ല

മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവർ ഏകദിന, ടി20 ടീമുകളിൽ സ്ഥാനം നിലനിർത്തി. മോശം ഫോമിലുള്ള ധവാനെയും ഇരു ടീമിലും നിലനിർത്തിയിട്ടുണ്ട്. വലിയ പ്രകടനങ്ങളൊന്നും തന്നെ കാഴ്ച വെക്കാതെ തന്നെ കെ എൽ രാഹുലിനെയും നിലനിർത്തിയിട്ടുണ്ട്. തുടർച്ചയായി പരാജയപ്പെടുന്ന റിഷഭ് പന്തിനെ രണ്ട് ടീമിലും നിലനിർത്തിയിട്ടുണ്ട്

മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ടി20 മത്സരം അടുത്ത മാസം ആറിന് മുംബൈയിൽ നടക്കും. എട്ടാം തീയതി തിരുവനന്തപുരത്തും 11ന് ഹൈദരാബാദിൽ മൂന്നാം ടി20യും നടക്കും.

ഏകദിന ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യർ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ

ടി20 ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ, ശിഖർ ധവാൻ, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി

 

Share this story