കോഹ്ലിയ്ക്ക് 27ാം ടെസ്റ്റ് സെഞ്ച്വറി; കൊൽക്കത്തയിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

കോഹ്ലിയ്ക്ക് 27ാം ടെസ്റ്റ് സെഞ്ച്വറി; കൊൽക്കത്തയിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 176 റൺസിന്റെ ലീഡുണ്ട്.

ടെസ്റ്റിൽ കോഹ്ലിയുടെ 27ാം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. 159 പന്തിലാണ് കോഹ്ലി ശതകം തികച്ചത്. 183 പന്തിൽ 16 ഫോറുകൾ സഹിതം 125 റൺസുമായി കോഹ്ലിയും 11 റൺസുമായി രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്.

51 റൺസെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. 69 പന്തിൽ 7 ഫോർ സഹിതമാണ് രഹാനെ 51 റൺസ് എടുത്തത്. ഇന്നലെ പൂജാരയും ഇന്ത്യക്കായി അർധ സെഞ്ച്വറി നേടിയിരുന്നു

നാലാം വിക്കറ്റിൽ കോഹ്ലിക്കൊപ്പം ചേർന്ന് 99 റൺസ് ചേർത്ത ശേഷമാണ് രഹാനെ മടങ്ങിയത്. പിങ്ക് പന്തിൽ കോഹ്ലിയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. നായകനെന്ന നിലയിൽ 5,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിന് കോഹ്ലി അർഹനായിരുന്നു

 

Share this story