കൊൽക്കത്ത ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ; ബംഗ്ലാദേശിന്റെ ആറ് വിക്കറ്റുകൾ വീണു

കൊൽക്കത്ത ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ; ബംഗ്ലാദേശിന്റെ ആറ് വിക്കറ്റുകൾ വീണു

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ജയം ഉറപ്പിച്ചു. ഇന്നിംഗ്‌സ് ജയമാകുമോയെന്നത് ഇന്നറിയാം. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ബംഗ്ലാദേശിന് 152 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് ലീഡിനേക്കാൾ 89 റൺസ് പിന്നിലാണ് അവരിപ്പോഴും

13 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ വീണ് കൂട്ടത്തകർച്ച നേരിട്ട ബംഗ്ലാദേശിനെ മുഷ്ഫിഖർ റഹീമും മഹ്മദുല്ലയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. മഹ്മദുല്ല റിട്ട. ഹർട്ടായി മടങ്ങുകയായിരുന്നു. റഹീം 59 റൺസുമായി ക്രീസിലുണ്ട്. മഹ്മദുല്ല 39 റൺസെടുത്തു

ഒന്നാമിന്നിംഗ്‌സിലെ പോലെ തന്നെ ഇഷാന്ത് ശർമ തന്നെയാണ് രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന്റെ അന്തകനായത്. വീണ ആറ് വിക്കറ്റുകളിൽ നാലും ഇഷാന്ത് സ്വന്തമാക്കി. ഉമേഷ് രണ്ട് വിക്കറ്റെടുത്തു. രണ്ടിന്നിംഗ്‌സുകളിലുമായി ഇഷാന്തിന് ഇതുവരെ 9 വിക്കറ്റുകളായി.

ഇന്ത്യ നേരത്തെ 347ന് 9 വിക്കറ്റ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. നായകൻ കോഹ്ലി 136 റൺസെടുത്തു പുറത്തായി. രഹാനെ 51 റൺസും പൂജാര 59 റൺസുമെടുത്തു.

 

Share this story