സഞ്ജു സാംസൺ വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ; ധവാൻ പുറത്ത്

സഞ്ജു സാംസൺ വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ; ധവാൻ പുറത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു വി സാംസൺ ഇടം നേടി. ഓപണർ ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിലെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരുക്കേറ്റതിനെ തുടർന്നാണ് ധവാനെ ടീമിൽ നിന്നും ഒഴിവാക്കിയത്.

കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റിൽ പരുക്കേറ്റ വൃദ്ധിമാൻ സാഹയും ടീമിലില്ല. റിഷഭ് പന്തും സഞ്ജുവുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. വിൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു ഇടം നേടിയിരുന്നില്ല. അതിരൂക്ഷ വിമർശനങ്ങളാണ് ഇതിന് പിന്നാലെ സെലക്ടർമാർക്കെതിരെ ഉയർന്നത്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഇടം നേടിയിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. റിഷഭ് പന്ത് ആകട്ടെ മൂന്നിലും പരാജയപ്പെടുകയും ചെയ്തു. എന്നിട്ടും സെലക്ഷൻ കമ്മിറ്റി പന്തിനെ വീണ്ടും ടീമിലെടുത്തതിനെ നിരവധി പേരാണ് ചോദ്യം ചെയ്തുവന്നത്. തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും മലയാളികളിൽ നിന്നുണ്ടായി. ഇതെല്ലാം കണ്ടാണ് സഞ്ജുവിനെ ഇപ്പോൾ ടീമിലെടുത്തിരിക്കുന്നത്

 

Share this story