ധോണിയുടെ കാര്യത്തിൽ ടീമിന് നല്ല വ്യക്തതയുണ്ട്; അത് പൊതു ഇടത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ഗാംഗുലി

ധോണിയുടെ കാര്യത്തിൽ ടീമിന് നല്ല വ്യക്തതയുണ്ട്; അത് പൊതു ഇടത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ഗാംഗുലി

എം എസ് ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ധോണിയുടെ കാര്യത്തിൽ ടീമിന് നല്ല വ്യക്തതയുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും പൊതു ഇടത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോൾ അത് നിങ്ങൾക്കും മനസ്സിലാകുമെന്ന് ഗാംഗുലി പറഞ്ഞു

ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് പിന്നാലെ ധോണി വിരമിക്കുമെന്ന് വാർത്തകൾ വന്നെങ്കിലും ഇക്കാര്യത്തെ കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. ജനുവരി വരെ വിരമിക്കലിനെ കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്ന് ധോണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

Share this story