ഒരേയൊരു രാജാവ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്ലി

ഒരേയൊരു രാജാവ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്‌ട്രേലിയൻ താരം സ്റ്റിവ് സ്മിത്തിനെ പിന്നിലാക്കിയാണ് ഇന്ത്യൻ നായകൻ വീണ്ടും ഒന്നാം റാങ്കിലെത്തിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിനെ റാങ്കിംഗിൽ താഴേക്കിറക്കിയത്.

അഡ്‌ലൈഡ് ടെസ്റ്റിന് മുമ്പ് കോഹ്ലിയും സ്മിത്തും തമ്മിൽ മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. മത്സരത്തിൽ 36 റൺസിന് പുറത്തായതോടെ എട്ട് പോയിന്റുകൾ സ്മിത്തിന് നഷ്ടപ്പെട്ടു. രണ്ടിന്നിംഗ്‌സുകളിലുമായി നാൽപത് റൺസ് മാത്രമാണ് സ്മിത്ത് നേടിയത്.

പരമ്പരയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഡേവിഡ് വാർണർ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ ലാബുഷെയ്ൻ എട്ടാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തി. ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് ഷമി ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്

 

Share this story