റിഷഭ് പന്തിന്റെ കഴിവിൽ ടീമിന് പൂർണവിശ്വാസം; സഞ്ജുവിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ കോഹ്ലി

റിഷഭ് പന്തിന്റെ കഴിവിൽ ടീമിന് പൂർണവിശ്വാസം; സഞ്ജുവിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ കോഹ്ലി

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ബാറ്റിംഗ് ക്രമത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ലോകകപ്പിന് മുമ്പ് ടീം ഘടനയിൽ അഴിച്ചുപണിയുണ്ടാകില്ല. സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് കോഹ്ലിയുടെ പ്രതികരണം

സഞ്ജുവിനെ ഓപണറായി പരിഗണിക്കണമെന്ന് ടീം മാനേജ്‌മെന്റിനോട് നിർദേശിച്ചതായി ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കോഹ്ലിയുടെ പ്രതികരണത്തിൽ ആരാധകർക്ക് പ്രതീക്ഷിക്കത്തക്ക ഒന്നുമില്ല

രോഹിത് ശർമക്കൊപ്പം കെ എൽ രാഹുൽ ഓപൺ ചെയ്യാനാണ് സാധ്യത ഏറെയും. ഇരുവരിൽ ആർക്കെങ്കിലും കളിക്കാനാകാത്ത സാഹചര്യമുണ്ടായാൽ മാത്രമേ സഞ്ജുവിനെ പരിഗണിക്കാനിടയുള്ളുവെന്നാണ് കോഹ്ലി നൽകുന്ന സൂചന. റിഷഭ് പന്തിന്റെ കഴിവിൽ വലിയ വിശ്വാസമുണ്ടെന്നാണ് കോഹ്ലി പറയുന്നത്.

Share this story