സഞ്ജു രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്‌തേക്കും; സൂചനയുമായി ബിസിസിഐ

സഞ്ജു രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്‌തേക്കും; സൂചനയുമായി ബിസിസിഐ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഓപണറായി ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമക്കൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപൺ ചെയ്‌തേക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ശിഖർ ധവാന് പരുക്കേറ്റതിനെ തുടർന്നാണ് സഞ്ജുവിനെ ടീമിലെടുത്തത്. കേരളത്തിന് വേണ്ടിയും ഐപിഎല്ലിൽ രാജസ്ഥാൻ, ഡൽഹി ടീമുകൾക്ക് വേണ്ടിയും സഞ്ജു ഓപണറായി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്നും ഇത് അന്തിമ ഇലവൻ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടാമെന്ന് കരുതുന്നതായും ജയേഷ് ജോർജ് പറയുന്നു

വിക്കറ്റ് കീപ്പർ എന്ന അധിക യോഗ്യതയും സഞ്ജുവിനുണ്ട്. ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണെന്ന് സഞ്ജു നേരത്തെ വ്യക്തമാക്കിയതാണ്. പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ നടക്കും. ഡിസംബർ 8ന് തിരുവനന്തപുരം കാര്യവട്ടത്താണ് രണ്ടാം ടി20 നടക്കുന്നത്

 

Share this story