തുടർച്ചയായ ബൗണ്ടറികൾ, പിന്നെ ബൗളർക്ക് ഒപ്പിട്ട് നൽകുന്ന ആഘോഷവും; ഇത് കോഹ്ലിയുടെ മധുരപ്രതികാരം

തുടർച്ചയായ ബൗണ്ടറികൾ, പിന്നെ ബൗളർക്ക് ഒപ്പിട്ട് നൽകുന്ന ആഘോഷവും; ഇത് കോഹ്ലിയുടെ മധുരപ്രതികാരം

കോഹ്ലിക്കലിപ്പ് പണ്ടേ പ്രസിദ്ധമാണ്. ഇന്ത്യൻ നായകനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ തിരിച്ചടി ഉറപ്പാണെന്ന് ബൗളർമാർക്ക് അറിയുകയും ചെയ്യാം. ഇന്നലെ വെസ്റ്റ് ഇൻഡീസ് ബൗളർ ക്രെസിക് വില്യംസിനും അത് മനസ്സിലായിക്കാണും. ഓട്ടോഗ്രാഫ് ആഘോഷത്തിലൂടെയാണ് വില്യംസിന് തന്റെ കലിപ്പ് കോഹ്ലി കാണിച്ചു കൊടുത്തത്.

എതിർതാരത്തെ നോട്ടുബുക്കിൽ എഴുതിക്കാണിച്ച് പ്രകോപിപ്പിക്കുന്ന ബൗളറാണ് ക്രെസിക് വില്യംസ്. തോളു കൊണ്ട് ഇടിക്കാൻ നോക്കിയും സ്ലെഡ്ജിംഗ് നടത്തിയും വില്യംസ് ഇന്നലെ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ തക്ക മറുപടി തന്നെയാണ് ഇതിന് നൽകിയത്.

വില്യംസിനെ കൂറ്റൻ സിക്‌സറിന് പറത്തിയ ശേഷം കോഹ്ലി നോട്ടുബുക്ക് ആഘോഷം നടത്തുകയായിരുന്നു. ഒന്നല്ല, പലതവണയാണ് വില്യംസിന് ഒപ്പിട്ട് നൽകിയത്. ക്രിക്കറ്റ് ആരാധകരും ഈ ദൃശ്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു

Share this story