കാര്യവട്ടത്ത് വിൻഡീസിന് തകർപ്പൻ ജയം; ഇന്ത്യയെ തകർത്തത് 8 വിക്കറ്റിന്

കാര്യവട്ടത്ത് വിൻഡീസിന് തകർപ്പൻ ജയം; ഇന്ത്യയെ തകർത്തത് 8 വിക്കറ്റിന്

കാര്യവട്ടം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 9 പന്തുകൾ ശേഷിക്കെയായിരുന്നു വിൻഡീസ് വിജയം

വിൻഡീസിന് വേണ്ടി ഓപണർ ലെൻഡൻ സിമ്മൺസ് 67 റൺസെടുത്ത് പുറത്താകാതെ നിന്നു. 45 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതമാണ് സിമ്മൺസ് 67 റൺസെടുത്തത്. ലൂയിസ് 40 റൺസെടുത്തും ഹേറ്റ്‌മെയർ 23 റൺസിനും പുറത്തായി. നിക്കോളാസ് പൂരൻ 18 പന്തിൽ 38 റൺസുമായി സിമ്മൻസിനൊപ്പം ചേർന്ന് വിജയലക്ഷ്യം പൂർത്തിയാക്കി.

നേരത്തെ അർധ സെഞ്ച്വറി നേടിയ ശിവം ദുബെയുടെ മികവിലാണഅ ഇന്ത്യ 170 റൺസ് എടുത്തത്. ദുബെ 30 പന്തിൽ 54 റൺസെടുത്തു. റിഷഭ് പന്ത് 33 റൺസും രോഹിത് ശർമ 15 റൺസുമെടുത്തു. കോഹ്ലി 19 റൺസിന് പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല

Share this story