റഷ്യക്ക് നാല് വർഷത്തെ വിലക്ക്: ടോക്യോ ഒളിമ്പിക്‌സിലും 2022 ഖത്തർ ലോകകപ്പിലും പങ്കെടുക്കാനാകില്ല

റഷ്യക്ക് നാല് വർഷത്തെ വിലക്ക്: ടോക്യോ ഒളിമ്പിക്‌സിലും 2022 ഖത്തർ ലോകകപ്പിലും പങ്കെടുക്കാനാകില്ല

കായിക രംഗത്ത് നിന്ന് റഷ്യക്ക് നാല് വർഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണ് വാഡ റഷ്യയെ വിലക്കിയത്.

അടുത്ത വർഷം ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തർ ലോകകപ്പിലും 2022ലെ ബീജിംഗ് ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് പങ്കെടുക്കാനാകില്ല. അതേസമയം ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാൽ റഷ്യൻ കായിക താരങ്ങൾക്ക് സ്വതന്ത്രമായി മത്സരിക്കാനാകും.

2010ൽ സെന്റ് പീറ്റേഴ്‌സ് ബർഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളിൽ മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല. വിലക്കിനെതിരെ റഷ്യക്ക് 21 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്. സ്വിറ്റ്‌സർലാൻഡിൽ ചേർന്ന വാഡ യോഗത്തിലാണ് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം വന്നത്

 

Share this story