മൂന്നാം ടി20യിലും സഞ്ജുവിന് അവസരമില്ല: ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ, ടോസ് വിൻഡീസിന്

മൂന്നാം ടി20യിലും സഞ്ജുവിന് അവസരമില്ല: ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ, ടോസ് വിൻഡീസിന്

നിർണായകമായ മുംബൈ ടി20 മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രണ്ട് ടീമുകളും ഓരോ മത്സരം വീതം ജയിച്ചു നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മുഹമ്മദ് ഷമിയും കുൽദീപ് യാദവും ടീമിലെത്തിയപ്പോൾ രവീന്ദ്ര ജഡേജയും ചാഹലും പുറത്തായി. മലയാളി താരം സഞ്ജു സാംസണെ മൂന്നാം ടി20യിലും പരിഗണിച്ചില്ല. ഇതോടെ മൂന്ന് മത്സരങ്ങളിലും കളിക്കാനാകാതെ സഞ്ജുവിന് മടങ്ങേണ്ടി വരും. നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും സഞ്ജുവിന് ടീം മാനേജ്‌മെന്റ് അവസരം നൽകിയിരുന്നില്ല

ഫോമിൽ അല്ലാതെ ശ്രേയസ്സ് അയ്യരെ പുറത്തിരുത്തുമെന്ന് കരുതിയെങ്കിലം ഇതുണ്ടായില്ല. അതേസമയം വിൻഡീസ് ടീം മാറ്റങ്ങളില്ലാതെയാണ് മത്സരത്തിന് ഇറങ്ങുന്നത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ദീപക് ചാഹർ

 

Share this story