ജയിക്കുന്നവർക്ക് പരമ്പര: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന്

ജയിക്കുന്നവർക്ക് പരമ്പര: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന്

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്.

ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടി20 ഇന്ത്യ ജയിച്ചപ്പോൾ കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരം വിൻഡീസ് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രേയസ്സ് അയ്യരെ മാറ്റി മനീഷ് പാണ്ഡെയെയോ സഞ്ജുവിനെയോ കളിപ്പിച്ചേക്കും.

മുഹമ്മദ് ഷമിയും ഇന്ന് കളിക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ മത്സരത്തിലെ അർധ സെഞ്ച്വറിക്കാരൻ ശിവം ദുബെ മൂന്നാം സ്ഥാനത്ത് തന്നെ ഇറങ്ങാനാണ് സാധ്യത. നിർണായക മത്സരമായതിനാൽ സഞ്ജുവിന് ഇന്ന് സാധ്യത കുറവാണ്. ശ്രേയസ്സിനെ മാറ്റിയാലും മനീഷ് പാണ്ഡെക്ക് തന്നെയാകും ടീം മാനേജ്‌മെന്റ് ആദ്യ പരിഗണന നൽകുക

 

Share this story