ഇന്ത്യയുടെ സിക്‌സർമാനായി രോഹിത്; രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സറുകൾ

ഇന്ത്യയുടെ സിക്‌സർമാനായി രോഹിത്; രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സറുകൾ

ഇന്ത്യൻ താരം രോഹിത് ശർമക്ക് അപൂർവ റെക്കോർഡ്. രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മൂന്നാം ടി 20യിലാണ് രോഹിതിന്റെ റെക്കോർഡ് നേട്ടം

രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്‌സറുകൾ നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലും പാക് താരം ഷാഹിദ് അഫ്രീദിയുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഗെയിൽ 543 സിക്‌സറുകൾ നേടിയപ്പോൾ അഫ്രീദിയുടെ അക്കൗണ്ടിലുള്ളത് 476 സിക്‌സറുകളാണ്

മുംബൈ ടി20യിൽ രോഹിത് അഞ്ച് സിക്‌സറുകളാണ് പറത്തിയത്. രോഹിതിന്റെ മിന്നൽ അർധ സെഞ്ച്വറി ഉൾപ്പെടെ ഇന്ത്യ 20 ഓവറിൽ 240 റൺസാണ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ 67 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. വിരാട് കോഹ്ലി 70, രാഹുൽ 91, രോഹിത് 71 റൺസെടുത്തു.

 

Share this story