വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റുകൾ വീണു

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റുകൾ വീണു

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ പതറുകയാണ്. 13 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്

കെ എൽ രാഹുലും വിരാട് കോഹ്ലിയുമാണ് പുറത്തായത്. രാഹുൽ 6 റൺസിനും കോഹ്ലി 4 റൺസിനും പുറത്തായി. സ്‌കോർ 21 നിൽക്കെ രാഹുലും 25ൽ നിൽക്കെ കോഹ്ലിയും പുറത്താകുകയായിരുന്നു. കോട്‌റലാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്

25 റൺസുമായി രോഹിത് ശർമയും 11 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് സ്പിന്നർമാരും രണ്ട് പേസർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. രവീന്ദ്ര ജഡേജയും കുൽദീപും സ്പിൻ കൈകാര്യം ചെയ്യുമ്പോൾ ഷമിയും ദീപക് ചാഹറുമാണ് പേസ് നിര കൈകാര്യം ചെയ്യുന്നത്

 

Share this story