വിശാഖപട്ടണത്തും ടോസ് നഷ്ടം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ടീമിൽ നിർണായക മാറ്റം

വിശാഖപട്ടണത്തും ടോസ് നഷ്ടം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ടീമിൽ നിർണായക മാറ്റം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിൻഡീസ് നായകൻ പൊള്ളാർഡ് ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചെത്തണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്

വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ശിവം ദുബെക്ക് പകരം ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. അതേസമയം വിൻഡീസ് ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തുകയായിരുന്നു.

ചെന്നൈയിൽ നടന്ന ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റിന് ജയിച്ചിരുന്നു. 2002ന് ശേഷം ഇന്ത്യയിൽ ഒരു പരമ്പര ലക്ഷ്യമിട്ടാണ് വിൻഡീസ് താരങ്ങൾ ഇന്നിറങ്ങുന്നത്.

ഇന്ത്യൻ ടീം; രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, കേദാർ ജാദവ്, രവീന്ദ്ര ജഡേഡ, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ്

 

Share this story