ആരുമാരും തോറ്റില്ല: സീസണിലെ ആദ്യ എൽ ക്ലാസികോ സമനിലയിൽ പിരിഞ്ഞു

ആരുമാരും തോറ്റില്ല: സീസണിലെ ആദ്യ എൽ ക്ലാസികോ സമനിലയിൽ പിരിഞ്ഞു

സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബദ്ധവൈരികൾ വീറോടെ ഏറ്റുമുട്ടിയപ്പോൾ ആവേശം വാനോളമുയർന്നു. പക്ഷേ ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ആരുമാരും തോൽക്കാതെ മത്സരം അവസാനിച്ചു.

ലാലീഗയിലെ ആദ്യ എൽ ക്ലാസിക്കോ അങ്ങനെ ഗോൾരഹിത സമനിലയിൽ പരിഞ്ഞു. 2002ന് ശേഷം ഇതാദ്യമായാണ് എൽ ക്ലാസികോ മത്സരം സമനിലയിൽ പിരിഞ്ഞത്. ഗോൾ ശരാശരിയുടെ കണക്കിൽ ബാഴ്‌സലോണ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ബെൻസേമ, ബെയ്ൽ, ഇസ്‌കോ, ക്രൂസ്, റാമോസ് എന്നീ സൂപ്പർ താരങ്ങൾ റയലിന്റെ ആദ്യ ഇലവനിൽ സ്ഥാപനം പിടിച്ചു. മെസ്സിയും സുവാരാസും ഗ്രീസ്മാനും റാകിടിച്ചുമെല്ലാം ബാഴ്‌സയിലും നിറഞ്ഞുനിന്നു. പന്തടക്കത്തിൽ ബാഴ്‌സയാണ് മുന്നിൽ നിന്നതെങ്കിലും ആക്രമണം കൂടുതലും റയൽ താരങ്ങളുടെ വകയായിരുന്നു

72ാം മിനിറ്റിൽ ബാഴ്‌സ ഗോൾ നേടിയതോടെ നൗകാമ്പ് ആവേശത്തിലായെങ്കിലും വാർ പരിശോധനയിൽ ബെയ്ൽ ഓഫ് സൈഡാണെന്ന് തെളിയുകയും ഗോൾ നഷ്ടപ്പെടുകയുമായിരുന്നു. റയൽ മുന്നേറ്റ നിരയെ പ്രതിരോധിക്കാൻ ബാഴ്‌സ പലപ്പോഴും പാടുപെടുന്നതും കാണാമായിരുന്നു.

 

Share this story