നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച

നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം കട്ടക്കിൽ നടക്കുന്നു. ടോസ് നേടിയ വിരാട് കോഹ്ലി വിൻഡീസിനെ ആദ്യം ബാറ്റിംഗിന് അയച്ചു. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു നിൽക്കുന്നതിനാൽ ഇന്നത്തെ വിജയികൾക്ക് പരമ്പര സ്വന്തമാക്കാം

മത്സരം 24 ഓവർ പിന്നിടുമ്പോൾ വിൻഡീസ് 2 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്. ഓപണർമാരായ എവിൻ ലൂയിസും ഷായി പോഹുമാണ് പുറത്തായത്. ചേസും ഹേറ്റ്‌മെയറുമാണ് ക്രീസിൽ

50 പന്തിൽ 21 റൺസെടുത്ത ലൂയിസിനെ ജഡേജയും 50 പന്തിൽ 42 റൺസെടുത്ത ഹോപിനെ ഷമിയുമാണ് പുറത്താക്കിയത്. ചേസ് 18 റൺസുമായും ഹേറ്റ്‌മേയർ 7 റൺസുമായും ക്രീസിലുണ്ട്.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ്, നവ്ദീപ് സൈനി

Share this story