ഇന്ത്യ-ശ്രീലങ്ക ടി20: ഗുവാഹത്തിൽ മഴ കളി മുടക്കുന്നു; ടോസ് ഇന്ത്യക്ക്

ഇന്ത്യ-ശ്രീലങ്ക ടി20: ഗുവാഹത്തിൽ മഴ കളി മുടക്കുന്നു; ടോസ് ഇന്ത്യക്ക്

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. അതേസമയം മഴയെ തുടർന്ന് മത്സരം വൈകുകയാണ്. ഗുവാഹത്തിയിലാണ് മത്സരം.

ഏറെക്കാലത്തിന് ശേഷം ശിഖർ ധവാനും ജസ്പ്രീത് ബുമ്രയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും അവസരം ലഭിച്ചിട്ടില്ല.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷാർദൂർ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്‌നി

ശ്രീലങ്കൻ ടീം: അവിഷ്‌ക ഫെർണാണ്ടോ, ധനുഷ്‌ക ഗുണതിലകെ, കുശാൽ പെരേര, ഒഷാണ്ട ഫെർണാണ്ടോ, ഭാനുക രജപക്‌സെ, ധനഞ്ജയ ഡിസിൽവ, ധസുൻ ശനക, ഇസുരു ഉദാന, വനിന്ദു ഹസരംഗ, ലാഹിരു കുമാര, ലസിത് മലിംഗ

Share this story