ജലജ് സക്‌സേന പഞ്ചാബിനെ കറക്കി വീഴ്ത്തി; രഞ്ജിയിൽ കേരളത്തിന് തകർപ്പൻ ജയം

Share with your friends

രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ശക്തമായ പഞ്ചാബിനെ 21 റൺസിനാണ് കേരളം തകർത്തത്. രണ്ടാമിന്നിംഗ്‌സിൽ കേരളം ഉയർത്തിയ ചെറിയ വിജയലക്ഷ്യമായ 146 റൺസിനെതിരെ ബാറ്റേന്തിയ പഞ്ചാബ് 124 റൺസിന് ഓൾ ഔട്ടായി. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്‌സേനയാണ് പഞ്ചാബിനെ കറക്കി വീഴ്ത്തിയത്.

കേരളം ഒന്നാമിന്നിംഗ്‌സിൽ 227 റൺസിന് പുറത്താകുകയായിരുന്നു. പഞ്ചാബ് മറുപടി ബാറ്റിംഗിൽ 218 റൺസിന് പുറത്തായി. ഒമ്പത് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച കേരളം വെറും 136 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ പഞ്ചാബിന് വിജയലക്ഷ്യം 146 റൺസ് മാത്രം.

വിജയമുറപ്പിച്ചാണ് പഞ്ചാബ് ബാറ്റേന്തിയത്. എന്നാൽ തുടക്കത്തിലെ അവർക്ക് പിഴക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 8ന് 89 എന്ന നിലയിലേക്കും അവർ വീണു. എന്നാൽ ഒമ്പതാം വിക്കറ്റിൽ സിദ്ധാർഥ് കൗളും മായങ്ക് മാർക്കണ്ഡെയും ചേർന്നുള്ള കൂട്ടുകെട്ട് 122 വരെ എത്തിച്ചപ്പോൾ കേരളം വീണ്ടും പരാജയം മണത്തു. 122ൽ കൗളിനെ പുറത്താക്കി നിധീഷ് മത്സരത്തിലേക്ക് കേരളത്തെ തിരികെ എത്തിച്ചു

ഒന്നാമിന്നിംഗ്‌സിൽ നിധീഷ് കേരളത്തിനായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രണ്ടാമിന്നിംഗ്‌സിൽ ജലജ് സക്‌സേനയുടെ പ്രകടനം കൂടിയായപ്പോൾ വിജയം കേരളത്തിന് സ്വന്തം

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!