മുംബൈ ഏകദിനത്തിൽ ഇന്ത്യ 255ന് ഓൾ ഔട്ട്; ധവാന് അർധ സെഞ്ച്വറി

മുംബൈ ഏകദിനത്തിൽ ഇന്ത്യ 255ന് ഓൾ ഔട്ട്; ധവാന് അർധ സെഞ്ച്വറി

മുംബൈ ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 255 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ 49.1 ഓവറിലാണ് 255ന് എല്ലാവരും പുറത്തായത്. അർധ സെഞ്ച്വറി നേടിയ ശിഖർ ധവാൻ, കെ എൽ രാഹുൽ എന്നിവർക്ക് പുറമെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല

സ്‌കോർ 13ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 10 റൺസെടുത്ത രോഹിതാണ് പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ രാഹുലും ധവാനും ചേർന്ന് 121 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. പിന്നീട് ഇന്ത്യൻ ബാറ്റിംഗ് നിര തകരുന്ന കാഴ്ചയാണ് കണ്ടത്.

ധവാൻ 74 റൺസിനും രാഹുൽ 47 റൺസിനും പുറത്തായി. കോഹ്ലി 16, ശ്രേയസ്സ് അയ്യർ 4 റൺസെടുത്തു പുറത്തായി. റിഷഭ് പന്ത് 28 റൺസും ജഡേജ 25 റൺസുമെടുത്തു. ഷാർദൂൽ താക്കൂർ 13, ഷമി 10, കുൽദീപ് 17 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ വീഴ്ത്തി. കമ്മൻസ്, റിച്ചാർഡ്‌സൺ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സാംപ, അഗർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Share this story