നാണംകെട്ട് ടീം ഇന്ത്യ: ഓസീസ് ജയം പത്ത് വിക്കറ്റിന്, വാർണർക്കും ഫിഞ്ചിനും സെഞ്ച്വറി

നാണംകെട്ട് ടീം ഇന്ത്യ: ഓസീസ് ജയം പത്ത് വിക്കറ്റിന്, വാർണർക്കും ഫിഞ്ചിനും സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. പത്ത് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 255 റൺസിന് ഓൾ ഔട്ടായപ്പോൾ ഓസ്‌ട്രേലിയ 37.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടന്നു

112 പന്തിൽ 17 ഫോറും മൂന്ന് സിക്‌സും സഹിതം 128 റൺസുമായി വാർണറും 114 പന്തിൽ 13 ഫോറും രണ്ട് സിക്‌സറുമടക്കം 110 റൺസുമായി ഫിഞ്ചും പുറത്താകാതെ നിന്നു. പേര് കേട്ട ഇന്ത്യൻ ബൗളിംഗ് നിരക്ക് ഒരിക്കൽ പോലും ഓസീസിന് ഭീഷണിയുയർത്താനായില്ല.

74 റൺസെടുത്ത ധവാനാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. കെ എൽ രാഹുൽ 47 റൺസെടുത്തു. പന്ത് 28, ജഡേജ 25, കോഹ്ലി 16, കുൽദീപ് യാദവ് 17 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല

Share this story