പിടഞ്ഞ് വീണ് ഓസ്‌ട്രേലിയ; സൗരാഷ്ട്രയിൽ ഇന്ത്യൻ പടയോട്ടം

പിടഞ്ഞ് വീണ് ഓസ്‌ട്രേലിയ; സൗരാഷ്ട്രയിൽ ഇന്ത്യൻ പടയോട്ടം

സൗരാഷ്ട്രയിലെ രണ്ടാം ഏകദിനത്തിൽ വെടിക്കെട്ട് ജയവുമായി ഇന്ത്യ. 36 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. 5 പന്തുകൾ ബാക്കി നിൽക്കെയാണ് 304 റൺസിന് ആസ്‌ട്രേലിയയെ ഇന്ത്യ ഓൾ ഔട്ടാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് നേടിയിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയ നന്നായി തുടങ്ങി. വിക്കറ്റ് വീണിട്ടും സ്മിത്തിലൂടെ ഉയർത്തെഴുന്നേറ്റ ഓസ്‌ട്രേലിയ ജയിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് കളിയുടെ ഗതിമാറ്റുകയായിരുന്നു. ആസ്‌ട്രേലിയക്കെതിരെ പിടിമുറുക്കി ഇന്ത്യ ബൗളർമാർ. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പൊരുതിപ്പിടിച്ച് തുടങ്ങിയതായിരുന്നു ആസ്‌ട്രേലിയ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയ ഇപ്പോൾ ജയത്തിലേക്ക് പടിപടിയായി നീങ്ങുകയായിരുന്നു. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവാണ് ഇന്ത്യയുടെ കുതിപ്പിന് കളമൊരുക്കിയത്. 15 റൺസ് എടുത്ത വാർണറെ ആദ്യം ഷമി മടക്കി. പിന്നീട് 33 റൺസ് എടുത്ത ഫിഞ്ചിനെ രാഹുലും ജഡേജയും ചേർന്ന് പവലിയനിലേക്ക് പറഞ്ഞയച്ചു. പിന്നീട് ലബുസ്ചഗ്‌നേയും സ്മിത്തും ചേർന്ന് ഓസീസ് ഇന്നിംഗ്‌സ് പടുത്തുയർത്തുകയായിരുന്നു.

പിന്നീട് 46 റൺസ് എടുത്ത ലബുചഗ്‌നേയെ ജഡേജ തന്നെ പറഞ്ഞയച്ചു.ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസാണ് കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 42 റൺസ് എടുത്ത് പുറത്തായപ്പോൾ ശിഖർ ധവാൻ സെഞ്ചുറിക്ക് നാല് റൺസ് അകലെ 96 റൺസിന് പുറത്താവുകയായിരുന്നു. ശിഖർ ധവാനും വിരാട് കോഹ്ലിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 103 റൺസ് ഇന്ത്യൻ സ്‌കോറിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 78 റൺസ് നേടി. കൊഹ്ലിയേയും രോഹിത്ത് ശർമ്മയേയും ശ്രേയസ്സ് അയ്യരേയും പുറത്താക്കിയത് സാംപയായിരുന്നു. അതേ സമയം അഞ്ചാമനായി ഇറങ്ങിയ കെ.എൽ.രാഹുലാണ് ഇന്ത്യൻ സ്‌കോർ ഇത്രയും ഉയർത്തിയത്. 52 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 80 റൺസ് നേടിയ രാഹുൽ അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.

Share this story