തിരിച്ചുവരവ് അതിഗംഭീരം; ആദ്യ ടൂർണമെന്റിൽ തന്നെ സാനിയക്ക് കിരീട നേട്ടം

തിരിച്ചുവരവ് അതിഗംഭീരം; ആദ്യ ടൂർണമെന്റിൽ തന്നെ സാനിയക്ക് കിരീട നേട്ടം

ഹോബാർട്ട് ഇന്റർനാഷണൽ ടൂർണമെന്റ് വനിതാ ഡബിൾസിൽ സാനിയ മിർസ-നാദിയ കൊച്ചനേവ് സഖ്യത്തിന് കിരീടം. അമ്മയായതിന് ശേഷം കളിക്കളത്തിൽ നിന്നും വിട്ടുനിന്ന സാനിയ തിരിച്ചുവന്നതിന് ശേഷമുള്ള ആദ്യ ടൂർണമെന്റിൽ തന്നെയാണ് കിരീടനേട്ടം സ്വന്തമാക്കിയത്.

ചൈനയുടെ ഷാങ് ഷൂയി- പെങ് ഷൂയി സഖ്യത്തെയാണ് സാനിയ-നാദിയ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. 6-4, 6-4 എന്നിങ്ങനെയാണ് സ്‌കോർ.

2017ന് ശേഷം കളിക്കളത്തിൽ നിന്നും പൂർണമായും മാറി നിന്ന സാനിയ അടുത്തിടെയാണ് ഹൈദരാബാദിൽ പരിശീലനം പുനരാംഭിച്ചത്.

Share this story