ഓസീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര നേട്ടം: രോഹിതിന് സെഞ്ച്വറി, ജയം ഏഴ് വിക്കറ്റിന്

ഓസീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര നേട്ടം: രോഹിതിന് സെഞ്ച്വറി, ജയം ഏഴ് വിക്കറ്റിന്

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. ഇന്ത്യ 47.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു

രോഹിത് ശർമയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. രോഹിത് 128 പന്തിൽ ആറ് സിക്‌സും എട്ട് ഫോറും സഹിതം 119 റൺസെടുത്തു പുറത്തായി. കോഹ്ലി 91 പന്തിൽ എട്ട് ഫോറുൾപ്പെടെ 89 റൺസെടുത്തു.

കെ എൽ രാഹുൽ 19 റൺസിന് വീണു. മത്സരം അവസാനിക്കുമ്പോൾ ശ്രേയസ്സ് അയ്യർ 35 പന്തിൽ 44 റൺസുമായും മനീഷ് പാണ്ഡെ 4 പന്തിൽ 8 റൺസുമായും പുറത്താകാതെ നിന്നു. സ്‌കോർ 69 ൽ നിൽക്കെയാണ് ഇന്ത്യക്ക് രാഹുലിനെ നഷ്ടപ്പെട്ടത്. രോഹിതും കോഹ്ലിയും ചേർന്ന് സ്‌കോർ 209 വരെ എത്തിച്ചു. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ്സുമൊന്നിച്ച് സ്‌കോർ 274 എത്തിച്ച ശേഷമാണ് കോഹ്ലി പുറത്തായത്.

നേരത്തെ സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് 286 റൺസ് നേടിയത്. സ്മിത്ത് 131 റൺസെടുത്തു. ലാബുഷെൻ 54 റൺസും ആൻഡി കാറെ 35 റൺസുമെടുത്തു. ഇന്ത്യക്കായി ഷമി നാല് വിക്കറ്റും ജഡേജ രണ്ട് വിക്കറ്റുമെടുത്തു. സൈനി, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

 

Share this story