ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം; സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി

ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം; സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി

ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് എത്താനായത്.

46 റൺസെടുക്കുന്നതിനിടെ രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ട് പതറിയ ഓസീസിനെ സ്മിത്തും ലാബുഷേനും ചേർന്നുള്ള കൂട്ടുകെട്ടാണ് തുണച്ചത്. ലാബുഷേൻ 54 റൺസെടുത്തു പുറത്തായി. സ്മിത്ത് 132 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതം 131 റൺസെടുത്തു.

ആൻഡി കാറെ 35 റൺസ്, ഫിഞ്ച് 19 റൺസ്, അഗർ 11 റൺസെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റുകൾ വീഴ്ത്തി. ജഡേജ രണ്ട് വിക്കറ്റെടുത്തു. സൈനി, കുൽദീപ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

Share this story