കിവീസിന്റെ കൂറ്റൻ സ്‌കോറിനെ അനായാസം മറികടന്ന് ടീം ഇന്ത്യ; ആദ്യ ടി20യിൽ തകർപ്പൻ ജയം

കിവീസിന്റെ കൂറ്റൻ സ്‌കോറിനെ അനായാസം മറികടന്ന് ടീം ഇന്ത്യ; ആദ്യ ടി20യിൽ തകർപ്പൻ ജയം

ഓക് ലാൻഡിൽ ന്യൂസിലാൻഡിനെതിരായി നടന്ന ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. കിവീസ് ഉയർത്തിയ 204 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 4 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 18.5 ഓവറിൽ മറികടന്നു. ശ്രേയസ്സ് അയ്യറുടെയും രാഹുലിന്റെയും അർധ സെഞ്ച്വറികളും കോഹ്ലിയുടെ തകർപ്പനടികളുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

തുടക്കത്തിലെ ആറ് റൺസെടുത്ത രോഹിതിനെ നഷ്ടപ്പെട്ടെങ്കിലും കോഹ്ലിയും രാഹുലും ചേർന്ന് തകർത്തടിക്കുകയായിരുന്നു. 8.4 ഓവറിൽ ഇന്ത്യ സ്‌കോർ 100 കടത്തി. ആദ്യ പത്തോവറിൽ 115 റൺസിലെത്താനും ഇന്ത്യക്കായി. ഇതിനിനിടെ 27 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 56 റൺസെടുത്ത രാഹുലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു.

കിവീസിന്റെ കൂറ്റൻ സ്‌കോറിനെ അനായാസം മറികടന്ന് ടീം ഇന്ത്യ; ആദ്യ ടി20യിൽ തകർപ്പൻ ജയം

സ്‌കോർ 121ൽ 22 പന്തിൽ 45 റൺസെടുത്ത കോഹ്ലിയും വീണു. പിന്നാലെ എത്തിയ ശിവം ദുബെക്ക് അധികനേരം നിൽക്കായില്ല. 13 റൺസെടുത്ത ദുബെക്ക് ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെക്കൊപ്പം ചേർന്ന് ശ്രേയസ്സ് അയ്യർ വിജയം പൂർത്തിയാക്കുകയായിരുന്നു

നാലാം വിക്കറ്റും വീണ് തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ ശ്രേയസ്സിന്റെ തകർപ്പൻ ബാറ്റിംഗാണ് വിജയത്തിലേക്ക് എത്തിച്ചത്. 29 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 58 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ 14 റൺസെടുത്തു.

Share this story