ആദ്യ ടി20യിൽ കിവീസിന് കൂറ്റൻ സ്‌കോർ; മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു

ആദ്യ ടി20യിൽ കിവീസിന് കൂറ്റൻ സ്‌കോർ; മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു

ഓക് ലാൻഡ് ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ കിവീസ് 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മൂന്ന് അർധ സെഞ്ച്വറികളാണ് കിവീസ് ഇന്നിംഗ്‌സിൽ പിറന്നത്

കോളിൻ മൺറോ 42 പന്തിൽ 59 റൺസെടുത്തു. നായകൻ വില്യംസൺ 26 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 51 റൺസെടുത്തു. റോസ് ടെയ്‌ലർ 27 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 54 റൺസെടുത്തു. മാർട്ടിൻ ഗപ്റ്റിൽ 30 റൺസിന് പുറത്തായി.

ഇന്ത്യക്ക് വേണ്ടി ബുമ്ര, ഷാർദൂൽ താക്കൂർ, ചാഹൽ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. 13 റൺസെടുത്ത രാഹുലും 18 റൺസെടുത്ത കോഹ്ലിയുമാണ് ക്രീസിൽ. 7 റൺസെടുത്ത രോഹിതിനെയാണ് ഇ്ത്യക്ക് നഷ്ടപ്പെട്ടത്‌

Share this story