ഷമി ഹീറോ ആടാ ഹീറോ; സഞ്ജുവിനെ സാക്ഷിയാക്കി മുഹമ്മദ് ഷമിയുടെ മാസ് ഡയലോഗ്, വീഡിയോ കാണാം

ഷമി ഹീറോ ആടാ ഹീറോ; സഞ്ജുവിനെ സാക്ഷിയാക്കി മുഹമ്മദ് ഷമിയുടെ മാസ് ഡയലോഗ്, വീഡിയോ കാണാം

കഴിഞ്ഞ വർഷം ആരാധകർ ഏറ്റെടുത്ത ഡയലോഗാണ് ‘കുമ്പളങ്ങി നൈറ്റ്സി’ലെ”ഷമ്മി ഹീറോ ആടാ ഹീറോ’ എന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആ ഡയലോഗ് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

മലയാളി താരം സഞ്ജു സാംസൺ ഒപ്പം ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെയാണ് ഷമി ഈ ഡയലോഗ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ സഞ്ജു ഇതിന്റെ വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് വീഡിയോ. കഴിഞ്ഞ വർഷം മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം രചിച്ചത് ശ്യാം പുഷ്‌കരനാണ്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, അന്ന ബെൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

Share this story