നാലാം ടി20യും സംഭവബഹുലം: അവസാന ഓവറിൽ നാല് വിക്കറ്റുകൾ വീണതോടെ മത്സരം ടൈ; സൂപ്പർ ഓവറിൽ സൂപ്പറായി ഇന്ത്യ

നാലാം ടി20യും സംഭവബഹുലം: അവസാന ഓവറിൽ നാല് വിക്കറ്റുകൾ വീണതോടെ മത്സരം ടൈ; സൂപ്പർ ഓവറിൽ സൂപ്പറായി ഇന്ത്യ

ഇന്ത്യ-ന്യൂസിലാൻഡ് നാലാം ടി20 മത്സരത്തിലും നാടകീയ സംഭവങ്ങൾ. മത്സരം സമനിലയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിലാണ് വിജയിയെ തീരുമാനിച്ചത്. നേരത്തെ ഇരുടീമുകളുടെയും ഇന്നിംഗ്‌സ് 165 റൺസിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 14 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. സ്വന്തമാക്കി. സീഫർട്ടും മൺറോയും ചേർന്നാണ് കീവിസിനായി ഒരോവർ ബാറ്റേന്തിയത്. സീഫർട്ട് പുറത്തായെങ്കിലും മൺറോയും ടെയ്‌ലറും ചേർന്ന് 13 റൺസ് എടുത്തു. സൂപ്പർ ഓവറും സംഭവബഹുലമായിരുന്നു. ആദ്യ മൂന്ന് പന്തിൽ രണ്ട് ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ വിട്ടുകളഞ്ഞത്. നാലാം പന്തിൽ സീഫർട്ട് പുറത്ത്.

ഇന്ത്യക്ക് വേണ്ടി നായകൻ കോഹ്ലിയും രാഹുലും ചേർന്നാണ് സൂപ്പർ ഓവറിനെ നേരിട്ടത്. ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി രാഹുൽ ടെൻഷൻ കുറച്ചു. രണ്ടാം പന്തിൽ ബൗണ്ടറി. മൂന്നാം പന്തിൽ രാഹുൽ പുറത്താകുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ മൂന്ന് പന്തിൽ നാല് റൺസ്. രാഹുലിന് പിന്നാലെ ക്രീസിലെത്തിയത് സഞ്ജു. നാലാം പന്തിൽ കോഹ്ലിയുടെ ഡബിൾ. അഞ്ചാം പന്ത് ബൗണ്ടറി കടത്തി ഇന്ത്യ ജയം സ്വന്തമാക്കി.

ഇത് തുടർച്ചയായ രണ്ടാം മത്സരമാണ് സൂപ്പർ ഓവറിൽ വിജയിയെ നിശ്ചയിക്കുന്നത്. മൂന്നാം ടി20യും സമനിലയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിൽ ഇന്ത്യ ജയം നേടുകയായിരുന്നു. പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിലാണ്.

ഇരുപതാം ഓവര്‍ തുടങ്ങുന്നതിന് മുമ്പ് 159 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. അവസാന ഓവര്‍ എറിയാനെത്തിയത് ഷാര്‍ദൂല്‍ താക്കൂര്‍. ആദ്യ പന്തില്‍ റോസ് ടെയ്‌ലര്‍ പുറത്ത്. രണ്ടാം പന്തില്‍ മിച്ചല്‍ പന്ത് ബൗണ്ടറി കടത്തി. കിവീസിന് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ സീഫര്‍ട്ട് റണ്‍ ഔട്ട്. നാലാം പന്തില്‍ സിംഗിള്‍. അഞ്ചാം പന്തില്‍ മിച്ചല്‍ പുറത്ത്. ആറാം പന്തില്‍ ഡബിള്‍ ഓടിയ സ്റ്റാനറും റണ്‍ ഔട്ടായതോടെയാണ് മത്സരം സമനിലയില്‍ എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 166 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടു വെച്ചത്. വിജയപ്രതീക്ഷ പുലർത്തിയിരുന്ന കിവീസിന് അടിപതറിയത് അവസാന ഓവറിലാണ്. ഏഴ് റൺസാണ് കിവീസിന് ജയിക്കാനായി അവസാന ഓവറിൽ വേണ്ടിയിരുന്നത്. പക്ഷേ നാല് വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്. ആറ് റൺസ് മാത്രമേ കൂട്ടിച്ചേർക്കാനും സാധിച്ചുള്ളു. ഇതോടെയാണ് മത്സരം സമനിലയിൽ ആയത്.

മൺറോയും സീഫർട്ടും വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും മത്സരം വീണ്ടും സമനിലയിൽ ്അവസാനിക്കുകയായിരുന്നു. മൺറോ 64 റൺസും സീഫർട്ട് 57 റൺസുമെടുത്തു. റോസ് ടെയ്‌ലർ 24 റൺസെടുത്തു. ഇന്ത്യക്കായി ഷാർദൂൽ താക്കൂർ രണ്ട് വിക്കറ്റും ബുമ്ര, ചാഹൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

നാലാം ടി20യും സംഭവബഹുലം: അവസാന ഓവറിൽ നാല് വിക്കറ്റുകൾ വീണതോടെ മത്സരം ടൈ; സൂപ്പർ ഓവറിൽ സൂപ്പറായി ഇന്ത്യ

മനീഷ് പാണ്ഡെയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 165ൽ എത്തിയത്. പാണ്ഡെ 36 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു.

5 പന്തിൽ ഒരു സിക്സുൾപ്പെടെ 8 റൺസെടുത്ത സഞ്ജുവിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ 11 റൺസുമായി കോഹ്ലിയും 1 റൺസെടുത്ത ശ്രേയസ്സ് അയ്യരും വീണു. 39 റൺസെടുത്ത രാഹുലിനെ സോധി വീഴ്ത്തി. ശിവം ദുബെ 12, വാഷിംഗ്ടണ് സുന്ദർ 0, ചാഹൽ 1 റൺസെടുത്തു. ഷാർദൂൽ താക്കൂർ 20 റൺസും സൈനി 11 റൺസുമെടുത്തു.

Share this story