ഓപണറായി സഞ്ജു, രോഹിതിന് വിശ്രമം; നാലാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഓപണറായി സഞ്ജു, രോഹിതിന് വിശ്രമം; നാലാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലാൻഡിനെതിരായ നാലാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്നിറങ്ങുന്നത്. രോഹിത് ശർമ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, നവ് ദീപ് സൈനി എന്നിവരാണ് പകരം ടീമിലെത്തിയത്. രോഹിതിന്റെ അഭാവത്തിൽ സഞ്ജു ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപൺ ചെയ്യുമെന്നാണ് കരുതുന്നത്. ന്യൂസിലാൻഡും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. നായകൻ വില്യംസൺ, ഗ്രാൻഡ് ഹോം എന്നിവർ ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് പകരം ടീമിനെ നയിക്കുന്നത്. ടോം ബ്രൂസും ഡാറിൽ മിച്ചലുമാണ് പകരക്കാർ

ഇന്ത്യൻ ടീം: സഞ്ജു സാംസൺ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷാർദൂൽ താക്കൂർ, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, നവ് ദീപ് സൈനി

Share this story