പരമ്പര തൂത്തൂവാരാനായി ടീം ഇന്ത്യ; കോഹ്ലിക്കും രാഹുലിനും വിശ്രമം നൽകും, സഞ്ജു ടീമിൽ തുടരും

പരമ്പര തൂത്തൂവാരാനായി ടീം ഇന്ത്യ; കോഹ്ലിക്കും രാഹുലിനും വിശ്രമം നൽകും, സഞ്ജു ടീമിൽ തുടരും

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യ ഇറങ്ങുക വലിയ മാറ്റങ്ങളോടെ. പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിലാണ്. ഇന്നുകൂടി ജയിച്ച് പരമ്പര തൂത്തൂവാരാനാണ് ഇന്ത്യയുടെ ശ്രമം.

നായകൻ വിരാട് കോഹ്ലിക്കും കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചേക്കും. കോഹ്ലിക്ക് പകരം രോഹിത് ശർമയാകും ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടരും. രോഹിതിനൊപ്പം സഞ്ജുവാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. സഞ്ജുവിനിത് മികവ് തെളിയിക്കാനുള്ള നിർണായക അവസരമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ സഞ്ജു പുറത്തായിരുന്നു

കെ എൽ രാഹുൽ പുറത്താകുന്നതോടെ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കും. ചാഹലിന് പകരം കുൽദീപും ടീമിലെത്തും.

Share this story