അപൂർവ റെക്കോർഡിന് അർഹരായി ടീം ഇന്ത്യ; കീവീസിൽ കണ്ടത് ഇന്ത്യൻ പടയോട്ടം

അപൂർവ റെക്കോർഡിന് അർഹരായി ടീം ഇന്ത്യ; കീവീസിൽ കണ്ടത് ഇന്ത്യൻ പടയോട്ടം

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യും വിജയിച്ചതോടെ ഇന്ത്യ നേടിയത് അപൂർവ റെക്കോർഡ്. 5-0ന് ഒരു ടി20 പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ഇന്ത്യക്ക് സ്വന്തമായത്.

അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 20 ഓവറിൽ 9 വിക്കറ്റിന് 156 റൺസിന് ഒതുങ്ങി. അവസാന ഓവറിൽ 21 റൺസാണ് ആതിഥേയർക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. രണ്ട് സിക്‌സറുകൾ അടിച്ച് ഇഷ് സോധി വിറപ്പിച്ചെങ്കിലും ഏഴ് റൺസ് അകലെ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു

പരമ്പരയിലെ ഒന്നും രണ്ടും മത്സരങ്ങൾ വിജയിച്ച ശേഷം നിർണായകമായ മൂന്നാം മത്സരം സൂപ്പർ ഓവറിലാണ് ഇന്ത്യ പിടിച്ചെടുത്തത്. നാലാം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ ഇന്ത്യ വീണ്ടും സൂപ്പർ ഓവറിൽ വിജയം കണ്ടു. അഞ്ചാം മത്സരത്തിൽ ഏഴ് റൺസ് വിജയവുമായി പരമ്പര 5-0ന് ഇന്ത്യ സ്വന്തമാക്കി.

Share this story