ഇതെന്താ പറക്കും മനുഷ്യനോ; സഞ്ജുവിന്റെ സാഹസിക ഫീൽഡിംഗിൽ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

ഇതെന്താ പറക്കും മനുഷ്യനോ; സഞ്ജുവിന്റെ സാഹസിക ഫീൽഡിംഗിൽ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിൽ അത്ര നല്ല ഓർമകൾ അല്ല ന്യൂസിലാൻഡ് പര്യടനം നൽകുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പരാജയപ്പെടുന്നതു കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാൽ ഫീൽഡിംഗിൽ ഈ പാപക്കറയൊക്കെ സഞ്ജു കഴുകിക്കളഞ്ഞു. മാത്രവുമല്ല ക്രിക്കറ്റ് ലോകത്തെ തന്നെ തന്റെ ഫീൽഡിംഗ് പാടവം കൊണ്ട് മലയാളി താരം വണ്ടറടിപ്പിക്കുകയും ചെയ്തു

കിവീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറിലാണ് അത്ഭുത പ്രകടനം പിറന്നത്. റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിനരികിൽ നിന്ന് വായുവിലേക്ക് പറന്നുയർന്ന് സഞ്ജു കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. നിലത്ത് വീഴുന്നതിന് മുമ്പ് തന്നെ പന്ത് ബൗണ്ടറിക്ക് ഉള്ളിലേക്ക് വലിച്ചെറിയാനും താരത്തിന് സാധിച്ചു. രണ്ട് റൺസ് മാത്രമാണ് ഈ ഷോട്ടിലൂടെ ടെയ്‌ലർക്ക് നേടാനായത്.

ടോം ബ്രൂസിന്റെ റൺ ഔട്ടിന് പിന്നിൽ പ്രവർത്തിച്ചതും സഞ്ജുവിന്റെ ഫീൽഡിംഗ് പാടവത്തിൽ നിന്നാണ്. ഒരു ക്യാച്ചും സഞ്ജു ഫീൽഡിംഗിൽ സ്വന്തമാക്കിയിരുന്നു

സഞ്ജുവിന്റെ ഫീൽഡിംഗ് പ്രകടനം കാണാം

Share this story