ഐസിസി ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് കെ എൽ രാഹുൽ; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ഐസിസി ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് കെ എൽ രാഹുൽ; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ നേട്ടം. ഓപണർ കെ എൽ രാഹുൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനാണ് രാഹുലിന് നാല് സ്ഥാനങ്ങൾ മുന്നോട്ടു കയറാനായത്.

ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളുണ്ട്. വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തും രോഹിത് ശർമ പത്താം സ്ഥാനത്തുമെത്തി. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് രോഹിത് ടി20 റാങ്കിംഗിലെ ആദ്യ പത്തിലെത്തുന്നത്.

പാക് താരം ബാബർ അസമാണ് ഒന്നാം സ്ഥാനത്തുള്ളത്. ആരോൺ ഫിഞ്ച് മൂന്നാം സ്ഥാനത്തും കിവീസ് താരം കോളിൻ മൺറോ നാലാം സ്ഥാനത്തുമുണ്ട്.

ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങൾക്കാർക്കും ഇടം നേടാനായില്ല. ജസ്പ്രീത് ബുമ്ര പതിനൊന്നാം സ്ഥാനത്തുണ്ട്. വാഷിംഗ്ടൺ സുന്ദർ 22ാം റാങ്കിലെത്തി. അഫ്ഗാൻ താരം റാഷിദ് ഖാനാണ് ഒന്നാം റാങ്കിൽ

Share this story