പരിശീലകനായും റെക്കോർഡുകൾ താണ്ടി ഫ്രഞ്ച് റയൽ മാഡ്രിഡ് ഇതിഹാസതാരം സിദാൻ; റയലിനായി ജയങ്ങളിൽ മൗറീന്യോയെ മറികടന്നു

പരിശീലകനായും റെക്കോർഡുകൾ താണ്ടി ഫ്രഞ്ച് റയൽ മാഡ്രിഡ് ഇതിഹാസതാരം സിദാൻ; റയലിനായി ജയങ്ങളിൽ മൗറീന്യോയെ മറികടന്നു

കളിക്കളത്തിലെ മികവ് പരിശീലകൻ ആയും തെളിയിച്ച ഫ്രഞ്ച് റയൽ മാഡ്രിഡ് ഇതിഹാസതാരം പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്. നിലവിൽ സ്പാനിഷ് ലാ ലീഗയിൽ ഒന്നാമത് ഉള്ള റയൽ മാഡ്രിഡ് കഴിഞ്ഞ മാഡ്രിഡ് ഡർബിയിലും ജയം കണ്ടിരുന്നു. അത്‌ലറ്റികോ മാഡ്രിഡിനു എതിരായ ഈ ജയത്തോടെ പരിശീലകൻ ആയി റയലിനായി ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന പരിശീലകൻ ആയി സിദാൻ. നിലവിൽ 192 മത്സരങ്ങളിൽ 129 ജയങ്ങൾ സ്വന്തമാക്കിയ സിദാൻ 128 മത്സരങ്ങൾ ജയിച്ച മുൻ പരിശീലകൻ ജൊസെ മൗറീന്യോയുടെ റെക്കോർഡ് ആണ് മറികടന്നത്. വെറും 11.5% മത്സരങ്ങളിൽ മാത്രമാണ് സിദാൻ തോൽവി വഴങ്ങിയത്. നിലവിൽ 21 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് സിദാന്റെ ടീമിന്റെ കുതിപ്പ്, കൂടാതെ സീസണിൽ ഇത് വരെ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയിട്ടുമില്ല. റയൽ മാഡ്രിഡ് പരിശീലകൻ ആയുള്ള തന്റെ രണ്ടാം വരവിൽ യുവ താരങ്ങളെ അടക്കം ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യാൻ തന്നെയാണ് സിദാൻ ശ്രമം.

2016 ൽ സീസണിൽ പകുതിക്ക് വച്ച് ആണ് സഹപരിശീലകൻ ആയ സിദാൻ റാഫാ ബെനിറ്റിസിൽ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാ ലീഗ കിരീടവും നേടിയ സിദാൻ അതിനു ശേഷം അപ്രതീക്ഷിതമായി പരിശീലനസ്ഥാനം ഒഴിഞ്ഞു. എന്നാൽ പിന്നീട് അപ്രതീക്ഷിതമായി രണ്ടാം വരവ് നടത്തിയ സിദാൻ തന്റെ ആദ്യ വരവ് ആവർത്തിക്കുകയാണ് ഇത്തവണയും. റയലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച മൂന്നാമത്തെ പരിശീലകൻ ആയ സിദാന് മുന്നിൽ നിലവിൽ സിദാന്റെ പരിശീലകനും സ്‌പെയിനിനു ലോകകപ്പ് നേടി കൊടുത്ത പരിശീലകനുമായ ഡെൽ ബോസ്‌ക്കും ഇതിഹാസപരിശീലകൻ മിഗ്വൽ മുനോസും മാത്രം ആണ് ഉള്ളത്. ഡെൽ ബോസ്‌ക്കിന് 133 മത്സരജയം ഉള്ളപ്പോൾ മുനോസിന് 357 മത്സരജയങ്ങൾ ഉണ്ട്. 9 ലാ ലീഗ കിരീടങ്ങളും 5 ചാമ്പ്യൻസ് ലീഗ്(യൂറോപ്യൻ ലീഗ്) കിരീടങ്ങളും നേടിയ മുനോസുമായാണ് പലരും സിദാനെ ഇതിനകം തന്നെ താരതമ്യം ചെയ്യുന്നത്. സിദാന്റെ കീഴിൽ ഇനിയും റയൽ മാഡ്രിഡ് പുതിയ ഉയരങ്ങൾ കീഴടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Share this story