ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ഓപണര്‍മാരായി പൃഥ്വിയും മായങ്കും

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ഓപണര്‍മാരായി പൃഥ്വിയും മായങ്കും

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുന്നത്. ഭേദപ്പെട്ട തുടക്കമാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എന്ന നിലയിലാണ്.

16 പന്തില്‍ രണ്ട് ഫോര്‍ സഹിതം 13 റണ്‍സുമായി പൃഥ്വിയും 14 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 16 റണ്‍സുമായി മായങ്ക് അഗര്‍വാളും ബാറ്റിംഗ് തുടരുകയാണ്. രോഹിത് ശര്‍മ പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് മായങ്കിന് ഓപണറായി അവസരം ലഭിച്ചത്.

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യര്‍, കെ എല്‍ രാഹുല്‍ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര

Share this story