ഏകദിന പരമ്പരയിൽ അടുത്ത മത്സരം ടീം ഇന്ത്യയ്ക്ക് ജീവന്മരണപ്പോരാട്ടം; ടീം ഇന്ത്യ ഇങ്ങനെ

ഏകദിന പരമ്പരയിൽ അടുത്ത മത്സരം ടീം ഇന്ത്യയ്ക്ക് ജീവന്മരണപ്പോരാട്ടം; ടീം ഇന്ത്യ ഇങ്ങനെ

ന്യൂസിലാൻഡിനെതിരെ ഏകദിന പരമ്പരയിൽ അടുത്ത മത്സരം ടീം ഇന്ത്യയ്ക്ക് ജീവന്മരണപ്പോരാട്ടമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കിൽ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിച്ചേ തീരൂ. അതിനാൽ തന്നെ ചില അനിവാര്യമായ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടാകും. രണ്ട് മാറ്റങ്ങളാണ് ടീം ഇന്ത്യയിൽ പ്രതീക്ഷപ്പെടുന്നത്. ഒന്നാം ഏകദിനത്തിൽ ഏറെ റൺസ് വിട്ടുകൊടുത്ത ശർദ്ദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരെ പുറത്തിരുത്തി പകരം നവദീപ് സെയ്‌നി, യുസ്വേന്ദ ചഹൽ എന്നിവർ ടീമിലെത്തിയേക്കും.

ആദ്യ കളിയിൽ 347 റൺസ് അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ തോൽവിയിലേക്കു വീണത്. ബൗളർമാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാന കാരണം. ഇതാണ് ബൗളിംഗ് പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നത്. അതെസമയം ഇത്തവണയും പൃഥി ഷായും മായങ്ക് അഗർവാളും തന്നെയാകും ഇന്ത്യയുടെ ഓപ്പണർമാർ. രാഹുൽ അഞ്ചാം സ്ഥാനത്ത് തന്നെയാകും ബാറ്റ് ചെയ്യുക.

ഇന്ത്യ സാദ്ധ്യതാ ടീം- മായങ്ക് അഗർവാൾ, പൃഥ്വി ഷാ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ഭുംറ.

Share this story