ഒത്തുകളി പിടിക്കപ്പെട്ടു; പാക്കിസ്ഥാൻ താരത്തിന് പതിനേഴ് മാസം ജയിൽ ശിക്ഷ

ഒത്തുകളി പിടിക്കപ്പെട്ടു; പാക്കിസ്ഥാൻ താരത്തിന് പതിനേഴ് മാസം ജയിൽ ശിക്ഷ

ഒത്തുകളിക്ക് പിടിക്കപ്പെട്ട പാക്കിസ്ഥാൻ ദേശീയ ടീം മുൻ താരം നാസിർ ജംഷാദിന് പതിനേഴ് മാസം തടവുശിക്ഷ. ടി20 മത്സരത്തിൽ ഒത്തുകളിച്ചതിനാണ് നാസിർ ജംഷാദിന് ശിക്ഷ ലഭിച്ചത്. ഇംഗ്ലണ്ടിൽ നിന്നുള്ള താരങ്ങളായ യൂസഫ് അൻവർ, മുഹമ്മദ് ഇജാസ് എന്നിവർക്കൊപ്പം ഫെബ്രുവരിയിലാണ് നാസിർ പിടിയിലാകുന്നത്.

മൂന്ന് പേരും കുറ്റസമ്മതം നടത്തിയിരുന്നു. യൂസഫ് അൻവറാണ് ഒത്തുകളിയുടെ സൂത്രധാരൻ. മൂന്നര വർഷം തടവാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. ഇജാസിന് 30 മാസവും നാസിർ ജംഷാദിന് പതിനേഴ് മാസവും കോടതി ശിക്ഷ വിധിച്ചു

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യൂനൈറ്റഡും പെഷാവർ സാൽമിയും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി നടന്നത്. നേരത്തെ നാസിറിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പത്ത് വർഷത്തേക്ക് വിലക്കിയിരുന്നു. പാക്കിസ്ഥാന് വേണ്ടി 48 ഏകദിനങ്ങളും 10 ടി20യും രണ്ട് ടെസ്റ്റും കളിച്ച താരമാണ് നാസിർ ജംഷാദ്.

Share this story