അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ബംഗ്ലാ നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരം 23 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. താരതമ്യേന വേഗത കുറഞ്ഞ തുടക്കമാണ് ഇന്ത്യയുടേത്.

3.15 ശരാശരിയിൽ മാത്രമാണ് നിലവിൽ സ്‌കോർ മുന്നോട്ടു കൊണ്ടുപോകാൻ ആയത്. 73 പന്തിൽ നാല് ഫോർ സിഹതം 42 റൺസുമായി ജയ്‌സ്വാളും 50 പന്തിൽ 23 റൺസുമായി തിലക് വർമയുമാണ് ക്രീസിൽ

രണ്ട് റൺസെടുത്ത സക്‌സേനയാണ് പുറത്തായത്. സെമിയിൽ പാക്കിസ്ഥാനെ തകർത്ത അതേ ടീമിനെയാണ് ഇന്ത്യ ഫൈനലിലും കളിപ്പിക്കുന്നത്. അതേസമയം മുറാദിന് പകരം അവിഷേകിനെ ഉൾപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ ഇറങ്ങിയിരിക്കുന്നത്.

അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ലോകകപ്പ് കിരീടമാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. ഇരു ടീമുകളും ടൂർണമെന്റിൽ തോൽവി അറിഞ്ഞിട്ടില്ല.

Share this story