ക്രിക്കറ്റിന്റെ ദൈവം ബാറ്റുമായി വീണ്ടും മൈതാനത്ത്; അപൂർവ നിമിഷം ബുഷ് ഫയര്‍ ക്രിക്കറ്റ് മത്സരത്തിൽ, വീഡിയോ

ക്രിക്കറ്റിന്റെ ദൈവം ബാറ്റുമായി വീണ്ടും മൈതാനത്ത്; അപൂർവ നിമിഷം ബുഷ് ഫയര്‍ ക്രിക്കറ്റ് മത്സരത്തിൽ, വീഡിയോ

ഓസ്‌ട്രേലിയയിൽ ഉണ്ടായ കാട്ടുതീ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി സംഘടിപ്പിച്ച ചാരിറ്റി മത്സരത്തിൽ ബാറ്റേന്തി സച്ചിൻ തെൻഡുൽക്കർ. സ്‌പെഷ്യൽ ഓവറിലാണ് സച്ചിൻ ബാറ്റേന്തിയത്.

ഓസ്‌ട്രേിലയൻ വനിതാ താരം എലിസ് പെറിയുടെ പന്തുകളാണ് സച്ചിൻ നേരിട്ടത്. ക്രിക്കറ്റിൽ നിന്നും വിരമിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ക്രിക്കറ്റിന്റെ ദൈവം എന്ന് വിളിപ്പേരുള്ള തെൻഡുൽക്കർ ബാറ്റേന്തിയത്.

Sachin pulls on the pads for one more over

Bet you thought you'd never see this again – Sachin Tendulkar batting one more time! ??Donate to the #BigAppeal here: cricket.com.au/bigappeal

Posted by cricket.com.au on Saturday, February 8, 2020

എലിസിന്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി തന്റെ പ്രതിഭക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് സച്ചിൻ തെളിയിച്ചു. പിന്നീടുള്ള പന്തുകൾ എല്ലാം ഫീൽഡർമാരുടെ കൈകളിലേക്ക് ഓരോ ഷോട്ടുകൾ കളിച്ച് എത്തിക്കുകയായിരുന്നു. ഫ്‌ളിക്ക് ക്ലിക്കും സ്‌ട്രെയിറ്റ് ഡ്രൈവും സ്‌ക്വയർ കട്ടുമൊക്കെ ഇതിലുണ്ടായിരുന്നു.

പോണ്ടിംഗ് ഇലവനും ഗിൽക്രിസ്റ്റ് ഇലവനും തമ്മിലായിരുന്നു മത്സരം നടന്നത്. തോളിന് ശസ്ത്രക്രിയ നടത്തിയിരുന്നതിനാൽ സച്ചിൻ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. എന്നാലും ആരാധകരെ നിരാശപ്പെടുത്താതിരിക്കാനായാണ് സ്‌പെഷ്യൽ ഓവറിൽ സച്ചിൻ ക്രീസിലെത്തിയത്. ആവേശത്തോടെയാണ് സച്ചിന്റെ ബാറ്റിംഗ് കാണികൾ ആസ്വദിച്ചതും

Share this story