അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന് ഉച്ചയ്ക്ക് 1.30 ന്. നിലവിലെ ജേതാക്കളായ ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്നു കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ് ആണ്. ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്.

സെമി ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ബംഗ്ലാദേശിനേക്കാൾ മേൽക്കൈ ഇന്ത്യയ്ക്കു തന്നെയാണ്. ന്യൂസിലൻഡിനെ തോൽപ്പിച്ചാണം ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ഇന്ത്യയെ തോൽപ്പിച്ച് കന്നി കിരീടം സ്വന്തമാക്കുകയാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.

പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജെയ്‌സ്വാൾ, സ്പിന്നർ രവി ബിഷ്‌ണോയ്, പേസർ കാർത്തിക് ത്യാഗി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പ്രിയം ഗാർഗാണ് ഇത്തവണ ഇന്ത്യൻ ടീമി നായകൻ. ബാറ്റ്സ്മാൻമാരുടെ കരുത്തും ബോളിങ് നിരയുടെ മികച്ച ഫോമും ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകുന്നു. 2018 ലെ അണ്ടർ 19 ലോകകപ്പ് നേടുമ്പോൾ പൃഥ്വി ഷായായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്.

Share this story