നാണം കെട്ട് ടീം ഇന്ത്യ: മൂന്നാം ഏകദിനത്തിലും തോൽവി; പരമ്പര 3-0ന് കിവീസ് സ്വന്തമാക്കി

നാണം കെട്ട് ടീം ഇന്ത്യ: മൂന്നാം ഏകദിനത്തിലും തോൽവി; പരമ്പര 3-0ന് കിവീസ് സ്വന്തമാക്കി

ഏകദിന പരമ്പരയിൽ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാൻഡ്. മൂന്നാം ഏകദിനത്തിലും ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസ് പരമ്പര 3-0ന് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ബാക്കി നിൽക്കെ ന്യൂസിലാൻഡ് മറികടന്നു

അർധ സെഞ്ച്വറികൾ നേടിയ ഗപ്റ്റിൽ, നിക്കോൾസ്, ഗ്രാൻഡ് ഹോം എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസ് വിജയം എളുപ്പമാക്കിയത്. ഒന്നാം വിക്കറ്റിൽ നിക്കോൾസും ഗപ്റ്റിലും ചേർന്ന് 106 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കിയപ്പോഴേ ഇന്ത്യ പരാജയം മണത്തിരുന്നു.

ഗപ്റ്റിൽ 46 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 66 റൺസെടുത്തു. നിക്കോൾസ് 80 റൺസിന് പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്രാൻഡ് ഹോം 28 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 58 റൺസുമായി പുറത്താകാതെ നിന്നു. വില്യംസൺ 22, ലാഥം 32, നീഷാം 19 റൺസെടുത്തു.

നേരത്തെ കെ എൽ രാഹുലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് എടുത്തത്. രാഹുൽ 112 റൺസെടുത്തു. ശ്രേയസ്സ് അയ്യർ 62 റൺസും മനീഷ് പാണ്ഡെ 42, പൃഥ്വി ഷാ 40 റൺസുമെടുത്തു

Share this story