രാഹുലിന് സെഞ്ച്വറി, ശ്രേയസ്സിന് അർധ ശതകം; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

രാഹുലിന് സെഞ്ച്വറി, ശ്രേയസ്സിന് അർധ ശതകം; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് എടുത്തു. കെ എൽ രാഹുലിന്റെ സെഞ്ച്വറിയും ശ്രേയസ്സ് അയ്യരുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് രക്ഷയായത്.

ഇന്ത്യ തകർച്ച നേരിടുന്ന സമയത്താണ് രാഹുലും ശ്രേയസ്സും ക്രീസിൽ ഒന്നിക്കുന്നത്. 3ന് 62 എന്ന നിലയിൽ നിന്നും ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ്സ് 62 റൺസെടുത്ത് മടങ്ങി. രാഹുൽ 113 പന്തിൽ 9 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 112 റൺസെടുത്തു

മനീഷ് പാണ്ഡെ 42 റൺസിന് പുറത്തായി. പൃഥ്വി ഷാ 40 റൺസും കോഹ്ലി 9, അഗർവാൾ 1, ഷാർദൂൽ താക്കൂർ 7 റൺസെടുത്തു. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ജഡേജ 8 റൺസുമായും നവ്ദീപ് സൈനി 8 റൺസുമായും പുറത്താകാതെ നിന്നു.

Share this story