ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക്, അഞ്ച് വിക്കറ്റുകൾ വീണു

ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക്, അഞ്ച് വിക്കറ്റുകൾ വീണു

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ മികച്ച ലീഡിലേക്ക്. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിലാണ് ആതിഥേയർ. കിവിസിന് 51 റൺസിന്റെ ലീഡായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 165 റൺസിന് ഓൾ ഔട്ടായിരുന്നു

നായകൻ കെയ്ൻ വില്യംസണിന്റെയും റോസ് ടെയ്‌ലറുടെയും ബാറ്റിംഗാണ് കിവീസിന് ലീഡ് നേടിക്കൊടുത്തത്. വില്യംസൺ 89 റൺസെടുത്തും ടെയ്‌ലർ 44 റൺസിനും പുറത്തായി. ബ്ലൻഡൽ 30 റൺസെടുത്തു. 14 റൺസുമായി വാട്‌ലിംഗും 4 റൺസുമായി ഗ്രാൻഡ്‌ഹോമുമാണ് ക്രീസിൽ

ഇന്ത്യക്കായി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Share this story