അടിച്ചു തകർത്ത് ഷെഫാലി; വനിതാ ടി20 ലോകകപപ്പിൽ കിവീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

അടിച്ചു തകർത്ത് ഷെഫാലി; വനിതാ ടി20 ലോകകപപ്പിൽ കിവീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ നാല് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കിവീസ് 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസിലൊതുങ്ങി

ഷഫാലി വർമയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. 34 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 46 റൺസാണ് ഷെഫാലി എടുത്തത്. ടാനിയ ഭാട്ടിയ 23 റൺസും രാധ യാദവ് 14 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല

ഇന്ത്യൻ വനിതകളുടെ കൃത്യതയാർന്ന ബൗളിംഗാണ് കിവീസിനെ തളച്ചത്. 34 റൺസെടുത്ത അമീലിയ ഘർ ആണ് അവരുടെ ടോപ് സ്‌കോറർ. മാഡി ഗ്രീൻ 24 റൺസും കെയ്റ്റി മാർട്ടിൻ 25 റൺസുമെടുത്തു.

ഇന്ത്യക്കായി ദീപ്തി ശർമ, ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്ക് വാദ്, പൂനം യാദവ്, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

Share this story